തിരുനാവായ : പെരുന്നാൾ - ഓണം പ്രമാണിച്ച് മാറാക്കര പഞ്ചായത്ത് പൂവൻചിന വാർഡ് കോൺഗ്രസ് കമ്മിറ്റി മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും വസ്ത്രവും ഭക്ഷണക്കിറ്റുകളും വിതരണംചെയ്തു.

സാമൂഹികപ്രവർത്തക ഖദീജാ നർഗീസ് ഉദ്ഘാടനംചെയ്തു. വാർഡംഗം തെക്കരകത്ത് സാജിദ അധ്യക്ഷതവഹിച്ചു. മാറാക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി.

തെക്കരകത്ത് അബ്ദു, മൻസൂറലി, അജ്മൽ സാദിഖ്, കെ.കെ. ബാലൻ, രായീൻകുട്ടി, മുസ്തഫ ചെരട, സി.പി. അബ്ദുറഹ്‌മാൻ തുടങ്ങിയവർ പ്രസംഗിച്ചു.