തിരുനാവായ : നാവാമുകുന്ദ ക്ഷേത്രത്തിൽ നിറപുത്തിരി മേൽശാന്തി അരീക്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു.

പാരമ്പര്യ അവകാശികളായ കളത്തിൽപറമ്പിൽ ചന്ദ്രൻ നെൽക്കതിരും നിറവല്ലവും കിഴക്കേ ഗോപുരത്തിനു മുൻവശത്തുള്ള ആൽത്തറയിൽവെച്ചു. തിരുനാവായ ശങ്കരമാരാരുടെ നേതൃത്വത്തിലുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് കതിർപൂജ നടത്തി കതിരും പായസവും വിതരണംചെയ്തു.