തിരുനാവായ : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശികകേന്ദ്രത്തിൽ ബി.എ. സംസ്‌കൃത വ്യാകരണം കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം ജൂൺ ഒന്നിന് 22 വയസ്സ് കൂടാൻ പാടില്ല. വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കുറവുള്ളവർക്ക് ഫീസ് ആനുകൂല്യമുണ്ട്. ഓഗസ്റ്റ് മൂന്നിനുമുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഓഗസ്റ്റ് ഏഴിനു മുൻപായി തിരൂർ പ്രാദേശികകേന്ദ്രത്തിൽ തപാലായോ നേരിട്ടോ എത്തിക്കണം. അപേക്ഷാഫീസ്: 50 രൂപ (എസ്.സി, എസ്.ടി. വിദ്യാർഥികൾക്ക് 10 രൂപ). അപേക്ഷാഫീസ് ഫൈനാൻസ് ഓഫീസർ, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്ന പേരിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിൽ ചലാനായി അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് www.ssus.ac.in അല്ലെങ്കിൽ www.ssusonline.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ പ്രാദേശികകേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ: 0494 2600310.