തിരുനാവായ: കനത്തമഴയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം തിരുനാവായ റെയിൽവേസ്റ്റേഷനിൽ തീവണ്ടിഗതാഗതം നിർത്തി.

ഛണ്ഡിഗഢ്‌-കൊച്ചുവേളി എക്സ്പ്രസ്സാണ് തിരുനാവായ റെയിൽവെ സ്റ്റേഷനിൽ പിടിച്ചിട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് തീവണ്ടി തിരുനാവായയിലെത്തിയത്. ശനിയാഴ്ചയും തീവണ്ടി പുറപ്പെട്ടില്ല. റെയിൽപ്പാളം പൂർണമായും വെള്ളത്തിനടിയിലാണ്. വിവിധ സംഘടനകൾ ചേർന്ന് യാത്രക്കാരെ വെള്ളിയാഴ്ച രാത്രിയോടെ ദേശീയപാതയിൽ പുത്തനത്താണിയിൽ എത്തിച്ചിരുന്നു.