തിരൂരങ്ങാടി: സാഹിത്യം എഴുത്തുകാരിയുടെ സൃഷ്ടിയല്ലെന്നും അവ നിലനിൽക്കുന്ന കാലഘട്ടത്തിന്റെ സൃഷ്ടിയാണെന്നും ഒമാൻ എഴുത്തുകാരിയും മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരജേതാവുമായ ജോഖ അൽ ഹാർതി പറഞ്ഞു. പി.എസ്‌.എം.ഒ. കോളേജിൽ നടന്ന ‘മധ്യേഷ്യ: പ്രവാസ-തദ്ദേശീയ എഴുത്തുകളിൽ’ എന്ന വിഷയത്തിലെ അന്താരാഷ്ട്ര സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

‘അറബ്‌ സാഹിത്യം ഇംഗ്ലീഷിൽ’ എന്ന വിഷയത്തിൽ ഡോ. ഉമർ തസ്‌നീം, ‘പ്രവാസ ജീവിതത്തിലെ സ്‌ത്രീ സാന്നിധ്യം’ എന്ന വിഷയത്തിൽ ഡോ. പ്രിയ കെ. നായർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോളേജ്‌ പ്രിൻസിപ്പൽ ഡോ. കെ. അസീസ്‌, മനേജർ എം.കെ. അബ്ദുറഹ്‌മാൻ, അബ്ദുസമദ്‌, ഡോ. ഹാരിസ്‌, ഡോ. മുഹമ്മദ്‌ നൗഫൽ എന്നിവർ പങ്കെടുത്തു.