തിരൂരങ്ങാടി : പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ സഹപാഠിക്ക് വീട് നിർമിച്ചുനൽകി. പതിനാറുങ്ങൽ അട്ടക്കുളങ്ങരയിലാണ് പീപ്പിൾ ഫൗണ്ടേഷന്റെ സഹകരണത്തോടെ വീടിന്റെ നിർമാണം പൂർത്തിയാക്കിയത്.

'ചെങ്ങായിക്കൊരു പെര' പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽദാനം കോളേജ് മാനേജർ എം.കെ. ബാവ നിർവഹിച്ചു.

പ്രിൻസിപ്പൽ ഡോ. കെ. അസീസ്, ഡോ. പി.എം. അലവിക്കുട്ടി, പി.സി. ബഷീർ, കെ.ടി. മുഹമ്മദ് ഷാജു, ഡോ. അനീഷ്, പ്രൊഫ. നിസാം, എം. ബഷീർ, ഡോ. എൻ. രൂപേഷ്, ഡോ. മുനവർ അസീം തുടങ്ങിയവർ പങ്കെടുത്തു.