തിരൂരങ്ങാടി : കോവിഡ് നിയന്ത്രണ നടപടികൾ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി നഗരസഭയിൽ യോഗം ചേർന്നു. കോവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ നഗരസഭാപരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.

വഴിയോരക്കച്ചവടങ്ങൾ നിയന്ത്രിക്കും. കച്ചവടസ്ഥാപനങ്ങൾ അനുവദിക്കപ്പെട്ട സമയങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക പരിശോധനകൾ നടത്തും. ബലിപെരുന്നാളിനോടനുബന്ധിച്ച് തിരക്ക്് കുറയ്ക്കുന്നതിന് നടപടികളെടുക്കും. നഗരസഭാ പരിധിയിലെ ടർഫ് കോർട്ടുകളുടെ പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.

യോഗത്തിൽ നഗരസഭാധ്യക്ഷ കെ.ടി. റഹീദ അധ്യക്ഷയായി. ഉപാധ്യക്ഷൻ എം. അബ്ദുറഹ്‌മാൻകുട്ടി, കൗൺസിലർമാർ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാനപ്പെട്ട യോഗത്തിൽ പോലീസ് വിഭാഗം പങ്കെടുക്കാതിരുന്നതിലെ എതിർപ്പ് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചതായി നഗരസഭാ ഉപാധ്യക്ഷൻ എം. അബ്ദുറഹ്‌മാൻകുട്ടി പറഞ്ഞു.