തിരൂരങ്ങാടി : മലബാറിൽ നടന്ന സ്വാതതന്ത്ര്യസമര ചരിത്രങ്ങളെ വക്രീകരിക്കാൻ അനുവദിക്കില്ലെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

‘1921-ചെറുത്തുനില്പിന്റെ ഒരു നൂറ്റാണ്ട്’ എന്ന സന്ദേശത്തിൽ നിയോജകമണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മറ്റി നടത്തുന്ന പ്രാചരണത്തിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് 19-ന് ആരംഭിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി സെമിനാറുകൾ, വെബിനാറുകൾ, സിമ്പോസിയങ്ങൾ, സംവാദങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, ചരിത്രാവിഷ്കാരം, സൗഹൃദ സംഗമം, മാഗസിൻ, പുസ്തകമേള, ചരിത്രയാത്ര, എക്സ്ബിഷൻ തുടങ്ങീ പരിപാടികൾ ഉണ്ടാകും. പി. അലി അക്ബർ അധ്യക്ഷത വഹിച്ചു.

യു.എ. റസാഖ്, ഷരീഫ് വടക്കയിൽ, പി.ടി. സലാഹു, പി.എം. സാലിം, ടി. മമ്മുട്ടി, യു. ഷാഫി, നവാസ് ചെറമംഗലം, ടി.പി. സലാം, പി.പി. അഫ്‌സൽ, അസീസ് ഉള്ളണം എന്നിവർ പ്രസംഗിച്ചു.