തിരൂരങ്ങാടി : തീർത്ഥാടനകേന്ദ്രമായ മമ്പുറം മഖാമിൽ എല്ലാ വ്യാഴാഴ്ചകളിലും നടക്കാറുള്ള സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച മുതൽ ഓൺലൈൻ വഴി തത്സമയ സംപ്രേക്ഷണം ഉണ്ടാകുമെന്ന് മഖാം കമ്മിറ്റി അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് തീർത്ഥാടകർക്ക് മഖാം സന്ദർശനത്തിനും സ്വലാത്ത് മജ്‌ലിസിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ടായിരുന്നു. മഖാമിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജുവഴിയും ഓൺലൈൻ പ്രക്ഷേപണം ഉണ്ടാകും.

സ്വലാത്തിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾ മഖാമിലേക്ക് എത്തരുതെന്നും കമ്മറ്റി അറിയിച്ചു.

യോഗത്തിൽ യു. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്ഘാടനംചെയ്തു.