തിരൂരങ്ങാടി : പി.എസ്.എം.ഒ. കോളേജിലെ മലയാള വിഭാഗം ഐ.ക്യു.എ.സിയുമായിച്ചേർന്ന് ‘ജി. ശങ്കരപ്പിള്ളയുടെ നാടകദർശനങ്ങൾ’ എന്ന വിഷയത്തിൽ വെബിനാർ നടത്തി. പ്രിൻസിപ്പൽ ഡോ. കെ. അസീസ് ഉദ്ഘാടനംചെയ്തു. ഡോ. നിഷ അക്കരത്തൊടി, ഡോ. വി. ഹിക്മത്തുള്ള എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. കെ. ബാബുരാജൻ അധ്യക്ഷത വഹിച്ചു. കെ. നിസാമുദ്ദീൻ, പി.കെ. മുഹമ്മദ് ശരീഫ്, പി.കെ. ശിബിര എന്നിവർ പ്രസംഗിച്ചു.