തിരൂരങ്ങാടി : നിയോജകമണ്ഡലത്തിലെ 30 ഗ്രാമീണറോഡുകൾ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 96 ലക്ഷം രൂപയുടെ നവീകരണങ്ങൾക്ക് അനുമതി ലഭിച്ചതായി പി.കെ. അബ്ദുറബ്ബ് എം.എൽ.എ. അറിയിച്ചു. പ്രാദേശികവികസന ഫണ്ടിൽനിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ബദർ പള്ളി വാരിയത്ത് റോഡ്-3 ലക്ഷം, പേരിങ്കല്ലംകണ്ടി റോഡ്-2.50, കണ്ണഞ്ചേരി പാത്ത്‌വേ-2.50, തട്ടാളം ലിങ്ക് റോഡ്-4, പുറ്റാട്ടുതറ അങ്കണവാടി പാത്ത്‌വേ-4, അയ്യങ്കാളി കോളനി ഡ്രൈനേജ്-3, കെട്ടുങ്ങൽ ബണ്ട് പാത്ത്‌വേ-1, മെതുവിൽ സൈതലവി സ്‌മാരക റോഡ്-3, മൂഴിക്കൽ കടവ് ഫ്ളഡ് ബാങ്ക്-5, ദേവസ്വം കനാൽ റോഡ്-3, എൻ.എച്ച്. കൂച്ചാൽ റോഡ്-3, ചപ്പങ്ങത്തിൽ റോഡ് -3, തൈശേരിത്താഴം റോഡ്-3, ഹൈസ്‌കൂൾപ്പടി-തട്ടത്തലം ഹൈസ്‌കൂൾ റോഡ്- 4.95, പതിനാറാംകണ്ടം പീലിയം റോഡ്- 4.80, മച്ചിങ്ങൽ അഹമ്മദ് ഹാജി സ്മാരക റോഡ്-4.25, അറക്കൽ ചിറ എയർപോർട്ട് റോഡ്-4, മാമു ബസാർ ബാഫഖി തങ്ങൾ റോഡ്-3, പൂക്കിപ്പറമ്പ് ഏലാന്തിക്കുണ്ട് റോഡ്-1.50, കുളങ്ങരപ്പള്ളി തറയിൽപടി റോഡ്-3, കോലേത്ത് തെക്കേക്കര റോഡ്-2.50, ചെനക്കൽ ജുമാമസ്ജിദ് റോഡ്-4, ചരൽക്കുന്ന് പുതുശേരിക്കുളം റോഡ്-2.50, മുള്ളൻമട റോഡ്-2.50, ടയർ കമ്പനി റോഡ്-2.50, ചിറക്കൽ കൈതത്തോട് റോഡ്-2.50, അരീക്കൽ താണുകുണ്ട് റോഡ് കോൺക്രീറ്റ്-3, ഇ.കെ. മൂസക്കുട്ടി ഹാജി സ്‌മാരക റോഡ് കോൺക്രീറ്റ് -4, താണിയാട് കുഞ്ഞാലൻപടി റോഡ് കോൺക്രീറ്റ്-3.50, മാങ്ങാടൻ അബ്ദുള്ളക്കുട്ടി ഹാജി റോഡ് കോൺക്രീറ്റ്-3.50 ലക്ഷം എന്നിങ്ങനെയാണ് റോഡുകൾക്ക് തുകയനുവദിച്ചിരിക്കുന്നത്.