തിരൂരങ്ങാടി : ഹയർസെക്കൻഡറി, എസ്.എസ്.എൽ.സി. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ പാലത്തിങ്ങൽ മസ്ജിദുൽഹിലാൽ കമ്മിറ്റി അനുമോദിച്ചു. ഇ. കമ്മു, എം. മുഹമ്മദ് ഷമീം, പി.സി. കുഞ്ഞവറാൻകുട്ടി, എ.വി. ഹസൻകോയ, കെ. മൊയ്തീൻഹാജി തുടങ്ങിയവർ പങ്കെടുത്തു.

പരപ്പനങ്ങാടി : പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയംനേടിയ വിദ്യാർഥികളെ എം.എസ്.എം. പരപ്പനങ്ങാടി മേഖലാ കമ്മിറ്റി അനുമോദിച്ചു. കെ.എൻ.എം. ഒട്ടുമ്മൽ ശാഖ പ്രസിഡന്റ് ചെറിയബാവ അവാർഡ് വിതരണംചെയ്തു. റസാഖ് തലകലകത്ത്, അദീബ് സ്വലാഹി, ബാതിഷ്‌, അൻസാർ, ഹുദൈൽ, ഷബീർ, മിസ്ഹബ് പരപ്പനങ്ങാടി എന്നിവർ പങ്കെടുത്തു.