തിരൂരങ്ങാടി : എ.ആർ. നഗർ സ്വദേശിയായ പൊന്നാനി ഗവ. ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരൂരങ്ങാടിയിലും എ.ആർ. നഗറിലും കൂടുതൽ ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ത്വഗ്രോഗ വിദഗ്്ധനായ ഈ ഡോക്ടർ സേവനംചെയ്തിരുന്ന വെന്നിയൂർ, മമ്പുറം വി.കെ. പടി എന്നിവിടങ്ങളിലെ സ്വകാര്യക്ലിനിക്കുകളുടെ പ്രവർത്തനം നിർത്തിവെച്ചു. കഴിഞ്ഞദിവസങ്ങളിൽ ക്ലിനിക്കുകളിലെത്തി ഡോക്ടറുടെ ചികിത്സതേടിയവർക്ക് ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശങ്ങൾ നൽകി.