തിരൂരങ്ങാടി : രണ്ടായിരം വിദ്യാർഥികൾക്ക് അധ്യാപകരുടെ കൂട്ടായ്മ 15-ലക്ഷം ചെലവിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു. കെ.പി.എസ്.ടി.എ. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയാണ് താനൂർ, പരപ്പനങ്ങാടി, വേങ്ങര ഉപജില്ലകളിലായി ‘ഗുരുസ്പർശം’ പദ്ധതി നടപ്പാക്കിയത്. വിതരണോദ്ഘാടനം യൂത്ത്‌കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി നിർവഹിച്ചു.

സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്‌കുമാർ പദ്ധതി വിശദീകരിച്ചു. എ. ജിതേഷ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുൽമജീദ്, കെ.എൽ. ഷാജു, എ.വി. ജോയ്, ടി.വി. രഘുനാഥ്, പി.കെ. മനോജ്, പി.എം. ജോസഫ്, സി.പി. ഷറഫുദ്ദീൻ, എ.വി. ഷറഫലി, പി. അബ്ദുൽ ലത്തീഫ് കൊടിഞ്ഞി, കെ. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.