തിരൂരങ്ങാടി : കോടതിവിധിയും കോവിഡ് നിയന്ത്രണവും ലംഘിച്ച് നടത്തുന്ന ദേശീയപാത അളവെടുപ്പ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റി കക്കാട്ട് മാർച്ചും ധർണയും നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു.

പി. അലി അക്ബർ അധ്യക്ഷതവഹിച്ചു. സി.കെ.എ. റസാഖ്, യു.എ. റസാഖ്, ഷരീഫ് വടക്കയിൽ, പി.ടി. സലാഹു, ടി.പി. സലാം, ജാഫർ പനയത്തിൽ, ഷമീർ പൊറ്റാണിക്കൽ എന്നിവർ പ്രസംഗിച്ചു.