തിരൂരങ്ങാടി : ആത്മഹത്യചെയ്ത പത്താം ക്ലാസ് വിദ്യാർഥിനി അഞ്ജലിയുടെ കുടുംബത്തിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തൃക്കുളം ഏരിയാകമ്മിറ്റി കരിപറമ്പിൽ ധർണ നടത്തി.

മേഖലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഷൺമുഖൻ അധ്യക്ഷതവഹിച്ചു. ശ്രീരാഗ് മോഹൻ, കെ. മഹീന്ദ്രൻ, പുന്നശ്ശേരി ശശിധരൻ, കെ.വി. ഷിബു, കുന്നത്ത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.