തിരൂരങ്ങാടി : എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ പാലത്തിങ്ങൽ പള്ളിപ്പടി സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. പി.കെ. അബ്ദുറബ്ബ്. എം.എൽ.എ. ഉദ്ഘാടനംചെയ്തു. സഹീർ മച്ചിങ്ങൽ അധ്യക്ഷതവഹിച്ചു.

സി. കുഞ്ഞിമുഹമ്മദ്, അബ്ദുള്ള മൂഴിക്കൽ, പി.കെ. അർഷദ്, ഷനീബ് മൂഴിക്കൽ, എം. നിഷാദ്, എം. മുബഷിർ തുടങ്ങിയവർ പങ്കെടുത്തു.