തിരൂരങ്ങാടി : ബൈക്കിലിരുന്ന് മൊബൈൽ ഫോണിൽ സംസാരിച്ചെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ജാതിപ്പേര് വിളിച്ച് സി.ഐ. മർദിച്ചതായി ദളിത് യുവാവ് പത്രസമ്മേളനത്തിൽ ആരോപിച്ചു.

വള്ളിക്കുന്ന് പടിഞ്ഞാറെ തറയിൽ കിഷോറാണ് പരാതി ഉന്നയിച്ചത്.

കഴിഞ്ഞദിവസം പരപ്പനങ്ങാടി പോലീസ്‌ സ്റ്റേഷനിൽവെച്ച് മർദ്ദനമേറ്റതിനെത്തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.

ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതിയും നൽകി.

പത്രസമ്മേളനത്തിൽ കിഷോറിന്റെ ഭാര്യ പ്രിൻസി, പി.ടി. രാജൻ, പി.ടി. സുരേഷ് തുടങ്ങിയവരും പങ്കെടുത്തു.