തിരൂരങ്ങാടി : ആത്മഹത്യചെയ്ത പത്താംക്ലാസ് വിദ്യാർഥിനി പന്താരങ്ങാടിയിലെ അഞ്ജലിയുടെ കുടുംബത്തിന് സർക്കാർ സഹായം നൽകണമെന്നാവശ്യപ്പെട്ട് കർഷകമോർച്ച നിയോജകമണ്ഡലം കമ്മിറ്റി ധർണ നടത്തി.

ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം വേലായുധൻ ഉദ്ഘാടനം ചെയ്തു. തറയിൽ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ശശിധരൻ പുന്നശ്ശേരി, റിജു സി.രാഘവ്, ശ്രീരാഗ് മോഹൻ, വിജയകൃഷ്ണൻ, യു.ടി. സുന്ദരൻ, പി.കെ. രാമൻ, കുന്നത്ത് ചന്ദ്രൻ, കെ. മഹീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.