തിരൂരങ്ങാടി : ആത്മഹത്യചെയ്ത പത്താംക്ലാസ് വിദ്യാർഥിനി പന്താരങ്ങാടിയിലെ അഞ്ജലിയുടെ കുടുംബത്തോട് സർക്കാർ നീതികാണിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നടത്തുന്ന സമരപരമ്പരയ്ക്ക് തിരൂരങ്ങാടിയിൽ തുടക്കമായി.

പട്ടികജാതിക്ഷേമ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ബി.ജെ.പി. നിയോജകമണ്ഡലം ജനറൽസെക്രട്ടറി ശ്രീരാഗ് മോഹൻ ഉദ്ഘാടനംചെയ്തു. എം. അനീഷ് അധ്യക്ഷതവഹിച്ചു. പുന്നശ്ശേരി ശശിധരൻ, ടി.പി. സുമേഷ്, കെ. ഷൈജു, സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.