തിരൂരങ്ങാടി : പന്താരങ്ങാടി സ്വദേശിയായ പത്താംക്ലാസ് വിദ്യാർഥിനി അഞ്ജലി ആത്മഹത്യചെയ്ത സംഭവത്തിലെ ഉത്തരവാദികളെ കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം നടത്തണമെന്ന് ബി.ജെ.പി. ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി അജി തോമസ് ആവശ്യപ്പെട്ടു. ഉത്തരവാദികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അഞ്ജലിയുടെ വീട്ടിൽ സന്ദർശനം നടത്തിയ അദ്ദേഹം ആരോപിച്ചു.