തിരൂരങ്ങാടി : കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അധ്യാപകരോട് മോശമായി പെരുമാറുന്ന തിരൂരങ്ങാടി ബ്ലോക്ക് ഓഫീസറുടെ നിലപാടിൽ കെ.പി.എസ്.ടി.എ. വിദ്യാഭ്യാസജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

അധ്യാപകരെ ഭീഷണിപ്പെടുത്തുകയും രാഷ്ട്രീയഅന്ധതയോടെ പെരുമാറുകയും ചെയ്യുന്നതായി കമ്മറ്റി ആരോപിച്ചു.

സംസ്ഥാനസെക്രട്ടറി കെ. അബ്ദുൽമജീദ് ഉദ്ഘാടനംചെയ്തു. എ. ജിതേഷ് അധ്യക്ഷതവഹിച്ചു. സി.പി. ഷറഫുദ്ദീൻ, കെ.പി. സുനീഷ് കുമാർ, എൻ. അബ്ദുള്ള, പി. അബ്ദുറഹ്‌മാൻ, എ.വി. ഷറഫലി എന്നിവർ പ്രസംഗിച്ചു.