തിരൂരങ്ങാടി : നവീകരണം പൂർത്തിയായ പ്രസിദ്ധമായ കൊടിഞ്ഞിപ്പള്ളി നമസ്‌ക്കാരങ്ങൾക്കായി തുറന്നുകൊടുത്തു. തിങ്കളാഴ്ച വൈകുന്നേരം അസർ നമസ്‌ക്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വംനൽകി. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ലളിതമായ ഉദ്ഘാടച്ചടങ്ങുകൾ നടന്നത്. മഹല്ല് പ്രസിഡന്റ് പി.സി. മുഹമ്മദ് ഹാജി, പത്തൂർ കുഞ്ഞുട്ടി ഹാജി, പി.വി. കോമുക്കുട്ടി ഹാജി, മെതുവിൽ കുഞ്ഞിപ്പ, മെതുവിൽ മുഹമ്മദ്കുട്ടി, സയ്യിദ് ഷാഹുൽഹമീദ് ജമലുല്ലൈലി, അബ്ദുറഹ്‌മാൻ ബാഖവി, മുദരിസ് മുഹമ്മദ് ബാഖവി, ഖത്തീബ് അലി അക്ബർ ഇംദാദി തുടങ്ങിയവർ പങ്കെടുത്തു.