തിരൂരങ്ങാടി : ദേശീയപാതയിലെ കക്കാട് കരിമ്പിലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൊയിലാണ്ടി അരിക്കുളം സ്വദേശി ചാമക്കണ്ടി മീത്തൽ രാജന്റെ മകൻ രഞ്ജിത്തി(20)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട്് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. സ്വദേശത്തുനിന്നും ജോലിയാവശ്യാർത്ഥം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടത്.