തിരൂരങ്ങാടി : ഇന്ധനവില നിത്യേന വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരേ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കക്കാട് കെ.എസ്.ഇ.ബി. ഓഫിസിനുമുന്നിൽ ധർണ നടത്തി. ഡി.സി.സി. സെക്രട്ടറി ഹൈദ്രോസ് ഉദ്ഘാടനംചെയ്തു. മോഹനൻ വെന്നിയൂർ അധ്യക്ഷതവഹിച്ചു. എം.എൻ. ഹുസൈൻ, ഷംസു മച്ചിങ്ങൽ, അലിമോൻ തടത്തിൽ, പരപ്പൻ അബ്ദുറഹിമാൻ, കരീം തെങ്ങിലകത്ത്, ഹംസ പട്ടാളത്തിൽ, സലീം ചുള്ളിപ്പാറ, തയ്യിബ് കക്കാട്, അബ്ദു വെന്നിയൂർ, നസ്‌റുള്ള തിരൂരങ്ങാടി, ഷൗക്കത്ത് പറമ്പിൽ, സി.സി. നാസർ എന്നിവർ പ്രസംഗിച്ചു.

തൃക്കുളം ബി.എസ്.എൻ.എൽ. ഓഫീസിനുമുന്നിൽ ധർണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ഹംസക്കോയ ഉദ്ഘാടനംചെയ്തു. വി.വി. അബു അധ്യക്ഷതവഹിച്ചു. എ.ടി. ഉണ്ണി, കെ.യു. ഉണ്ണിക്കൃഷ്ണൻ, തുമ്പത്ത് റസാഖ്, വി.പി. ദാസൻ എന്നിവർ പ്രസംഗിച്ചു.

ആനയറങ്ങാടി പോസ്റ്റ് ഓഫീസിനുമുന്നിൽ ഡി.സി.സി. ജനറൽസെക്രട്ടറി കെ.പി. നൗഷാദ് അലി ഉദ്ഘാടനംചെയ്തു. സി. ഉണ്ണിമൊയ്തു അധ്യക്ഷതവഹിച്ചു. ലത്തീഫ് കല്ലിടുമ്പൻ, പി.ഐ. ഹരിഗോവിന്ദൻ, നീലകണ്ഠൻ നമ്പൂതിരി, പി.എം. മനോജ്‌കുമാർ, പി.ഐ. വീരേന്ദ്രകുമാർ, നിസാർ ചോനാരി, എ. പ്രഭകുമാർ, വേലായുധൻകുട്ടി, എ. അസീസ് എന്നിവർ പ്രസംഗിച്ചു.

ചേറൂർ അടിവാരത്തെ പെട്രോൾപമ്പിന് മുന്നിൽ നത്തിയ ധർണ കെ.പി.സി.സി. അംഗം പി.എ. ചെറീത് ഉദ്ഘാടനംചെയ്തു. പി.കെ. സിദ്ദീഖ് അധ്യക്ഷതവഹിച്ചു. വി.പി. റഷീദ്, പുള്ളാട്ട് സലീം, അരീക്കാട്ട് കുത്തിപ്പ, സമദ് പനക്കത്ത്, വി.പി. കുഞ്ഞിമുഹമ്മദ്‌ ഹാജി, കുഞ്ഞിമൊയ്തീൻ, കെ.വി. ഹുസൈൻ, കാളങ്ങാടൻ സുബ്രൻ, സക്കീർ അലി കണ്ണേത്ത് എന്നിവർ പ്രസംഗിച്ചു.

എ.ആർ. നഗർ പോസ്റ്റ്‌ഓഫീസിനുമുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഷാജി പാച്ചേനി ഉദ്ഘാടനംചെയ്തു. കൊളക്കാട്ടിൽ ഇബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ചു. ഹംസ തെങ്ങിലാൻ, കെ.പി. മൊയ്തീൻകുട്ടി, പി.പി. കുഞ്ഞുട്ടി, പി.കെ. മൂസ ഹാജി, പി.സി. ഹുസൈൻ ഹാജി, പുള്ളിശ്ശേരി മുസ്തഫ, സി.കെ. ആലസ്സൻകുട്ടി, സക്കീർ ഹാജി, സുലൈഖ മജീദ് എന്നിവർ പ്രസംഗിച്ചു.

വേങ്ങര പോസ്റ്റോഫീസിനു മുൻപിൽ നടത്തിയ ധർണ പി.പി. സഫീർബാബു ഉദ്ഘാടനംചെയ്തു. കെ. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. എം.എ. അസീസ്,പഞ്ചിളി അസീസ്, ടി.കെ. മൂസക്കുട്ടി, ഇ.പി. ഖാദർ, പുച്ചേങ്ങൽ അലവി, അസീസ് കൈപ്രൻ, സുഹൈബ് കരുവള്ളി എന്നിവർ പ്രസംഗിച്ചു.

തേഞ്ഞിപ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ടി.പി.എം. ഉസ്മാൻ ഉദ്ഘാടനംചെയ്തു. വി. ശശിധരൻ അധ്യക്ഷതവഹിച്ചു. അഡ്വ. കടകുളത്ത് കുഞ്ഞാലിക്കുട്ടി, രാജേഷ് ചാക്യാടൻ, പി.ടി. ഇബ്രാഹിം, ടി.പി. സുരേന്ദ്രനാഥൻ, എം. പ്രസന്നചന്ദ്രൻ, അനുമോദ് കാടശ്ശേരി എന്നിവർ പ്രസംഗിച്ചു.

കുനിയിൽ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും എം.കെ. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനംചെയ്തു. എം.ഇ. റഹ്‌മത്ത് അധ്യക്ഷതവഹിച്ചു. ചാലിൽ ഇസ്മായിൽ ഹാജി, എൻ. രാമകൃഷ്ണൻ, എം.കെ. ഫാസിൽ, നിസാം, അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.

മൈത്ര പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും പാലത്തിങ്ങൽ ബാപ്പുട്ടി ഉദ്ഘാടനംചെയ്തു. സി.ടി. റഷീദ് അധ്യക്ഷതവഹിച്ചു. സൈഫുദ്ദീൻ കണ്ണനാരി, കെ. മുഹമ്മദ് അബൂബക്കർ, കെ. കോയസ്സൻ, കെ. അനൂബ് മൈത്ര, യു. ജാഫർ, എം. ജ്യോതിഷ് കുമാർ, വി. മനീഷ്, യു. ഹനീഫ, കെ. മോയിൻകുട്ടി, സിദ്ദീഖ് തോരത്ത് എന്നിവർ പ്രസംഗിച്ചു.

കാവനൂർ ഗ്രാമപ്പഞ്ചായത്തോഫീസിന് മുമ്പിൽ കെ.പി.സി.സി. ജനറൽസെക്രട്ടറി വി.എ. കരീം ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് പി.സി. മുസ്തഫ കമാൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് ടി. ബാലസുബ്രഹ്മണ്യൻ, പി. രാജീവ്, എൻ.സി. മുഹമ്മദ് ഹാജി, പി.വി. ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

എ.ആർ. നഗർ പോസ്റ്റോഫീസിനു മുൻപിൽ നടന്ന ധർണ യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഷാജി പാച്ചേനി ഉദ്ഘാടനംചെയ്തു. ഇബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ചു. ഹംസ തെങ്ങിലാൻ, കെ.പി. മൊയ്ദീൻകുട്ടി, പി.പി. കുഞ്ഞുട്ടി, പി.കെ. മൂസഹാജി, പി.സി. ഹുസൈൻഹാജി, പുള്ളിശ്ശേരി മുസ്തഫ, സി.കെ. ആലസ്സൻകുട്ടി, സക്കീർഹാജി, സുലൈഖ മജീദ് എന്നിവർ പ്രസംഗിച്ചു.