തിരൂരങ്ങാടി : ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ 1921-ൽ മലബാറിലുണ്ടായ ചെറുത്തുനില്പ് സമരങ്ങളുടെ നൂറാംവാർഷികം ആചരിക്കാൻ തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി തീരുമാനിച്ചു.

'1921-ചെറുത്തുനില്പിന്റെ ഒരു നൂറ്റാണ്ട് ' എന്ന സന്ദേശത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്നതാണ് പ്രചാരണം. ഇതുസംബന്ധിച്ച യോഗത്തിൽ പി. അലിഅക്ബർ അധ്യക്ഷതവഹിച്ചു. ഷെരീഫ് വടക്കയിൽ, യു.എ. റസാഖ്, അനീസ് കൂരിയാടൻ, പി.ടി. സലാഹ്, പി.എം. സാലിം, റിയാസ് തോട്ടുങ്ങൽ, യു. ഷാഫി, നവാസ് ചിറമംഗലം, ടി.പി. അബ്ദുസലാം, പി.പി. അഫ്സൽ, ടി. മമ്മുട്ടി, അസീസ് ഉള്ളണം, ഫവാസ് പനയത്തിൽ എന്നിവർ പ്രസംഗിച്ചു.