തിരൂരങ്ങാടി : കൃഷിഭവൻ ഒരുക്കുന്ന തിരുവാതിര ഞാറ്റുവേലച്ചന്ത 29, 30 തീയതികളിൽ ചന്തപ്പടിയിലുള്ള കൃഷിഭവൻ പരിസരത്ത് നടക്കും.

വിത്ത്, തൈകൾ, വളം, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവ ഞാറ്റുവേലച്ചന്തയിൽ ലഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ടോക്കൺ നൽകിയാണ് സന്ദർശകരെ പ്രവേശിക്കുന്നത്. ടോക്കൺ ലഭിക്കുന്നതിന് 8547861992 എന്ന നമ്പറിൽ ബന്ധപ്പെടണം.

വള്ളിക്കുന്ന് : കൃഷിഭവന്റെയും വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വള്ളിക്കുന്ന് ഇക്കോഷോപ്പിൽ തിങ്കളാഴ്ച രാവിലെ പത്തുമുതൽ ഞാറ്റുവേല ചന്ത ഉണ്ടായിരിക്കും.