തിരൂരങ്ങാടി : ഓൺലൈൻ ക്ലാസുകളാരംഭിച്ച് ഒരുമാസമായിട്ടും വിദ്യാർഥികൾക്ക് പാഠപുസ്തകം ലഭ്യമാക്കാത്ത സർക്കാർ നടപടിക്കെതിരേ എം.എസ്.എഫ്. മണ്ഡലം കമ്മിറ്റി ഡി.ഇ.ഒ. ഓഫീസിലേക്ക് യാചനയാത്ര നടത്തി. സംസ്ഥാന മുസ്‌ലിംലീഗ് സെക്രട്ടറി പി.എം.എ. സലാം ഫ്ളാഗ്‌ഓഫ് ചെയ്തു. പ്രതിഷേധസംഗമം പി.കെ. അബ്ദുറബ്ബ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. മൻസൂർ ഉള്ളണം അധ്യക്ഷതവഹിച്ചു. കബീർ മുതുപ്പറമ്പ്, ഫവാസ് പനയത്തിൽ, പി.എ. ജവാദ്, ടി.വി. നബീൽ, ഷാമിൽ മുണ്ടശ്ശേരി, ഉസ്‌മാൻ വെള്ളിയാമ്പുറം, വാഹിദ് കരുവാട്ടിൽ, ശരീഫ് വടക്കയിൽ, യു.എ. റസാഖ് എന്നിവർ പ്രസംഗിച്ചു.