തിരൂരങ്ങാടി : കെ.പി.സി.സി. ജനറൽസെക്രട്ടറിയും ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറിയുമായിരുന്ന കെ. സുരേന്ദ്രന്റെ നിര്യാണത്തിൽ തിരൂരങ്ങാടി റീജണൽ ഐ.എൻ.ടി.യു.സി, കിസാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി എന്നിവർ അനുശോചിച്ചു. അറക്കൽ കൃഷ്ണൻ, ബാലഗോപാൽ, കൊണ്ടാണത്ത് ബീരാൻ ഹാജി, കടവത്ത് സൈതലവി, കല്ലുപറമ്പൻ അബ്ദുൽമജീദ് ഹാജി, മോഹനൻ വെന്നിയൂർ, തെങ്ങിലകത്ത് അബ്ദുൽകരീം, ത്വയ്യിബ് അമ്പാടി, കെ. അബ്ദുൽഗഫൂർ, ശിഹാബ് എടക്കണ്ടൻ, വടക്കൻ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.