തിരൂരങ്ങാടി : പാലത്തിങ്ങൽ റെഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ മുറിച്ചുമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ.ഐ.വൈ.എഫ്. തൃക്കുളം പള്ളിപ്പടി യൂണിറ്റ് ആവശ്യപ്പെട്ടു. ഷട്ടറുകൾ മാറ്റുന്നതോടെ വെള്ളത്തിന്റെ കുത്തൊഴുക്ക് വേഗത്തിലാകും. കീരനല്ലൂർ പുഴയുടെ വിവിധഭാഗങ്ങൾ ഇതിനകം കരയിടിഞ്ഞ് സുരക്ഷാഭീഷണി നിലനിൽക്കുകയാണ്.

പള്ളിപ്പടി അട്ടക്കുളങ്ങര കർഷകറോഡിന്റെ വലിയൊരുഭാഗം പുഴയെടുത്തതും ഭീഷണിയാണ്. ശാസ്ത്രീയമായ പഠനംനടത്താതെ ഷട്ടറുകൾ മുറിച്ചുനീക്കാനുള്ള തീരുമാനമെടുത്തത് പിൻവലിക്കണം. ആവശ്യമുന്നയിച്ച് സമരങ്ങളുമായി രംഗത്തിറങ്ങാനും തീരുമാനിച്ചു.

എം.പി. സ്വാലിഹ് തങ്ങൾ, റഹീം കുട്ടശ്ശേരി, ശംസുദ്ദീൻ തോട്ടത്തിൽ, എം. റഹ്‌മത്തുള്ള, ഇല്യാസ് പാണഞ്ചേരി, ഗിരീഷ് തയ്യിൽ, ലത്തീഫ് പാണഞ്ചേരി, മുസ്തഫ നായർപടിക്കൽ, ഇസ്മായിൽ കുമ്മാളി, സിദ്ദീഖ് പാലക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.