തിരൂരങ്ങാടി : അമിത വൈദ്യുതിച്ചാർജ് ഈടാക്കിയതിനെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വിവിധസ്ഥലങ്ങളിൽ വീട്ടമ്മമാർ വൈദ്യുതിബില്ലുകൾ കത്തിച്ച് പ്രതിഷേധിച്ചു. ചുള്ളിപ്പാറയിൽനടന്ന മണ്ഡലംതല ഉദ്ഘാടനം നഗരസഭാ കൗൺസിലർ സി.പി. സുഹറാബി നിർവഹിച്ചു. ഡോ. എം.എൻ. സേബ, റുബീന സലിം തുടങ്ങിയവർ പങ്കെടുത്തു.