തിരൂരങ്ങാടി : രാഹുൽഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി നിയോജകമണ്ഡലം കിസാൻ കോൺഗ്രസ് കമ്മറ്റി ഫലവൃക്ഷത്തൈകളും പച്ചക്കറിവിത്തുകളും വിതരണംചെയ്തു.

ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് പി.കെ.എം. ബാവ ഉദ്ഘാടനംചെയ്തു. കൊണ്ടാണത്ത് ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു.