തിരൂരങ്ങാടി : പാവപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ ഓൺലൈൻ പഠനസൗകര്യങ്ങളൊരുക്കുന്നില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു.

പന്താരങ്ങാടിയിൽ കഴിഞ്ഞദിവസം ആത്മഹത്യചെയ്ത പത്താം ക്ലാസ് വിദ്യാർഥിനി അഞ്ജലിയുടെ വീട്ടിലെത്തിയതായിരുന്നു കെ. സുരേന്ദ്രൻ. ഓൺലൈൻ പഠനസൗകര്യങ്ങൾ ലഭിക്കാത്തതിലുള്ള മനഃപ്രയാസമാണ് അഞ്ജലിയുടെ മരണത്തിന് കാരണമായത്. അഞ്ജലിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് രവി തേലത്ത്, എം. പ്രേമൻ, ശിതു കൃഷ്ണൻ, റിജു സി. രാഘവ്, സി.പി. സുധാകരൻ, പുന്നശ്ശേരി ശശിധരൻ, പി. ശ്രീരാഗ്, കളത്തിൽ ഗിരീഷ്‌കുമാർ തുടങ്ങിയവരും സന്നിഹിതരായി.