തിരൂരങ്ങാടി : എക്‌സൈസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ ഡ്രൈവർ ഉപേക്ഷിച്ചുപോയ ഓട്ടോറിക്ഷയിൽനിന്ന് 25 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

തൃക്കുളം കരിപറമ്പിൽവെച്ചാണ് ഓട്ടോറിക്ഷ പിടിച്ചെടുത്തത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സ്‌പൈഡർ എന്നറിയപ്പെടുന്ന പാലത്തിങ്ങൽ അബ്ദുസലാമാണ് വാഹനം ഉപേക്ഷിച്ച് രക്ഷെപ്പട്ടതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് പരിശോധനയ്ക്ക് നേതൃത്വംനൽകി.