തിരൂരങ്ങാടി : തെന്നലയിൽ കോവിഡ്-19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തിരൂരങ്ങാടി ജോ. ആർ.ടി.ഒ. ഓഫീസിന് കീഴിൽ കോഴിച്ചെനയിൽ നടക്കാറുള്ള വാഹപരിശോധന മാറ്റി. വാഹനങ്ങളുടെ ഫിറ്റ്്നസ്, രജിസ്‌ട്രേഷൻ പരിശോധനകൾ എന്നിവ ഇനിമുതൽ തലപ്പാറയിൽ ദേശീയപാതയോരത്തുള്ള സ്ഥലത്ത് നടക്കുമെന്ന് വാഹനവകുപ്പ് അധികൃതർ അറിയിച്ചു.