തിരൂരങ്ങാടി : നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യങ്ങൾ ലഭ്യമാക്കാൻ പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ അധ്യക്ഷതയിൽച്ചേർന്ന യോഗത്തിൽ തീരുമാനം. എല്ലാ അങ്കണവാടികളിലേക്കും എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ടെലിവിഷൻ വാങ്ങാൻ തീരുമാനിച്ചു. അങ്കണവാടികളിലേക്കുള്ള കേബിൾ ടി.വി. കണക്‌ഷൻ അതാത് തദ്ദേശസ്ഥാപനങ്ങൾ ഒരുക്കും. ഓരോകേന്ദ്രത്തിലും ഒരു അധ്യാപകന് ചുമതല നൽകുന്നതിന് ഡി.ഇ.ഒയെ ചുമതലപ്പെടുത്തി. പഠനസൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ കണ്ടെത്തി ടാബ്‌ലറ്റ്, ടെലിവിഷൻ തുടങ്ങിയവ ഒരുക്കിനൽകും. യോഗത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.