തിരൂരങ്ങാടി : കടലുണ്ടിപ്പുഴയോരങ്ങളിലെ പ്രളയദുരിതങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവൃത്തികൾക്ക് പാലത്തിങ്ങൽ പള്ളിപ്പടിയിൽ തുടക്കമായി.

പുഴയിൽ അടിഞ്ഞുകൂടിയ മൺതിട്ടകളാണ് നീക്കംചെയ്യുന്നത്. പുഴയിലെ അവശിഷ്ടങ്ങൾ നീക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് കളക്ടർ നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് തിരൂരങ്ങാടി നഗരസഭ നടപടികളെടുത്തത്. പാലത്തിങ്ങൽ പാലത്തിനു സമീപത്തായുള്ള മൺതിട്ടകൾ നീക്കുന്ന പ്രവൃത്തിക്കാണ് ചൊവ്വാഴ്ച തുടക്കമായത്. പള്ളിപ്പടിയിലെ എല്ലാ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും കൂട്ടായ്മയായ ജനകീയസമിതിയാണ് മൺതിട്ടകൾ നീക്കണമെന്നാവശ്യപ്പെട്ട് കളക്ടറടക്കമുള്ള അധികൃതരെ സമീപിച്ചിരുന്നത്.