തിരൂരങ്ങാടി: ദുരന്തനിവാരണരംഗത്ത് ശ്രദ്ധേയനായ ഡോ. മുരളി തുമ്മാരുകുടിയും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് നാരായണനും പങ്കെടുക്കുന്ന സംവാദം വെള്ളിയാഴ്ച മൂന്നുമുതൽ കുണ്ടൂർ പി.എം.എസ്.ടി. കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പങ്കെടുക്കാൻ താത്‌പര്യമുള്ളവർ 9539 105 262, 9961 789 637 എന്നീ നമ്പരുകളിൽ രജിസ്റ്റർചെയ്യണമെന്ന് പ്രിൻസിപ്പൽ മേജർ കെ. ഇബ്‌റാഹിം, എൻ.പി. ആലിഹാജി, റഷീദ് നെയ്യൻ തുടങ്ങിയവർ അറിയിച്ചു.