തിരൂരങ്ങാടി: പരപ്പനങ്ങാടി റോഡിലെ പന്താരങ്ങാടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്കേറ്റു. പന്താരങ്ങാടി പാറപ്പുറത്തെ കളത്തിൽ നിധീഷി (30)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം.