തിരൂരങ്ങാടി: നിയോജകമണ്ഡലത്തിലെ പ്രളയനാശഷ്ടങ്ങൾ വിലയിരുത്തുന്നതിനും പരിഹാരങ്ങൾ ആലോചിക്കുന്നതിനും തിങ്കളാഴ്ച നടത്താനിരുന്ന യോഗം 29-ലേക്ക് മാറ്റിവെച്ചതായി പി.കെ. അബ്ദുറബ്ബ്. എം.എൽ.എ. അറിയിച്ചു. രാവിലെ 10.30-ന് തിരൂരങ്ങാടി നഗരസഭാഹാളിൽ നടക്കുന്ന യോഗത്തിൽ കളക്ടർ പങ്കെടുക്കും. ജനപ്രതിനിധികളും ബന്ധപ്പെട്ടവരും പങ്കെടുക്കണമെന്ന് എം.എൽ.എ. അറിയിച്ചു.