തേഞ്ഞിപ്പലം: തൃശ്ശൂരിൽനടന്ന സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം പുരുഷവിഭാഗം ജേതാക്കളായി. വനിതാവിഭാഗത്തിൽ രണ്ടാംസ്ഥാനവും നേടി.

പത്തനംതിട്ടയെ തോൽപ്പിച്ചാണ് പുരുഷവിഭാഗം ചാമ്പ്യന്മാരായത്. പുരുഷവിഭാഗത്തിൽ മികച്ച താരമായി മലപ്പുറം ടീമിലെ പി.എ. അജ്മലും മികച്ച പിച്ചർ ആയി കെ.ഇ. നിസാറും മികച്ച ക്യാച്ചർ ആയി എ.പി. ഫാസിലും തിരഞ്ഞെടുക്കപ്പെട്ടു.

വനിതാവിഭാഗത്തിൽ മികച്ച ഭാവിതാരത്തിനുള്ള പുരസ്‌കാരത്തിന് മലപ്പുറം ടീമിലെ എ.പി. ഹൃതിക ശ്യാം അർഹയായി. കെ.എം. ജവാദ്, എം. ആര്യ എന്നിവരാണ് മലപ്പുറത്തെ നയിച്ചത്. ഹംസ കെ. താനൂരാണ് മുഖ്യ പരിശീലകൻ.