തേഞ്ഞിപ്പലം : ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി പഠനത്തോടപ്പം തൊഴിൽ നൈപുണികൾ നേടാൻ ( നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക്) അന്താരാഷ്ട്ര കോഴ്സുകൾക്ക് അംഗീകാരം ലഭിച്ചു.
ജൂനിയർ സോഫ്റ്റ്‌വേർ െഡവലപ്പർ, ഗ്രാഫിക് ഡിസൈനർ എന്നീ കോഴ്സുകളിൽ ഓരോ ബാച്ചും, അസിസ്റ്റൻറ്് ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ കോഴ്സിൽ രണ്ട് ബാച്ചുമാണുള്ളത്. എല്ലാ ബാച്ചും സയൻസ് ഗ്രൂപ്പാണ്. വിദ്യാർഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ നൽകാവുന്നതാണ്.
സംശയ നിവാരണത്തിനും സഹായത്തിനുമായി സ്കൂളിൽ ഹെൽപ്ഡെസ്ക് പ്രവർത്തിക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു.