തേഞ്ഞിപ്പലം: ചെനക്കലങ്ങാടി തൃക്കണ്ണൂർ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷികം വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ക്ഷേത്രംതന്ത്രി ചെറുവകാട്ട് മന ശ്രീകാന്ത് നമ്പൂതിരിപ്പാട് മുഖ്യകാർമികത്വംവഹിക്കും. വ്യാഴാഴ്ച വൈകീട്ട് പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുകലശപൂജ, കലവറനിറയ്ക്കൽ തുടങ്ങിയവ നടക്കും.
വൈകീട്ട് കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി കോലേഴി ഉണ്ണികൃഷ്ണൻ പ്രഭാഷണംനടത്തും. വെള്ളിയാഴ്ച രാവിലെ ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, ഉപദേവന്മാർക്ക് ഒറ്റക്കലശം, ശിവന് 25 കലശം എന്നിവ നടക്കും.