തേഞ്ഞിപ്പലം: പെരുവള്ളൂർ പഞ്ചായത്ത് നൊടുമ്പള്ളിയാലുങ്ങലിൽ പുതുതായി നിർമിക്കുന്ന അങ്കണവാടിക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റംല തറക്കല്ലിട്ടു.
വൈസ് പ്രസിഡന്റ് എം.കെ. ഉണ്ണി അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം പി.സി. വീരാൻകുട്ടി, പി.എം. അശ്റഫ്, ഖദീജ, ഫൗസിയ, പ്രസീലത, ഷൈലജ, അമ്മുണ്ണി, ടി.കെ. മുഹമ്മദ് മുസ്‌ലിയാർ, പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.