തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഈവർഷം മുതൽ തുടങ്ങിയ സമസ്ത വിമൻസ് ഇസ്ലാമിക് ആർട്സ് കോളേജ് മാനേജ്മെന്റ് ശില്പശാല നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽസെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനംചെയ്തു. കേന്ദ്ര മുശാവറ അംഗം കെ. ഉമർ ഫൈസി മുക്കം അധ്യക്ഷതവഹിച്ചു.
എ.എം. പരീദ് എറണാകുളം, അബ്ദുൽഖാദർ ഫൈസി തലക്കശ്ശേരി, അബൂബക്കർ ഫൈസി, സമസ്ത വിമൻസ് കോളേജ് സബ്കമ്മിറ്റി കൺവീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ, കോ-ഓർഡിനേറ്റർ കബീർ ഫൈസി ചെമ്മാട്, മാനേജർ കെ. മോയിൻകുട്ടി, എം.പി. മുഹമ്മദ് മുസ്ലിയാർ കടുങ്ങല്ലൂർ എന്നിവർ പ്രസംഗിച്ചു.