തേഞ്ഞിപ്പലം: ഫറോക്ക് - ചേലേമ്പ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുല്ലിപ്പുഴയ്ക്ക് കുറുകെ മുനമ്പത്ത് കടവിൽ പാലം നിർമിക്കുന്നതിനുള്ള മണ്ണ് പരിശോധനയുടെ മുന്നോടിയായി ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു. മണ്ണ് പരിശോധനയും ഡിസൈനിങ്ങും ഒരുമാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് നൽകാമെന്ന് തൃശ്ശൂരിലെ ഗവ. എൻജിനീയറിങ് കോേളജ് വിഭാഗം അധികൃതർ അറിയിച്ചിരുന്നു. ആറുമാസംമുമ്പ് മുക്കം ആർ.ഇ.സി. എൻജിനീയറിങ് വിഭാഗത്തെ സമീപിച്ചെങ്കിലും മണ്ണുപരിശോധന നടന്നില്ല.