shankaranarayanan namboothiriതിരൂർ: കരൾ പകുത്തുനൽകാൻ ഭാര്യ തയ്യാറായിട്ടും കരൾമാറ്റൽ ശസ്ത്രക്രിയക്കുള്ള പണംകണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് ക്ഷേത്രപൂജാരിയുടെ കുടുംബം. തിരൂർ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തി ചെറുവള്ളി ശങ്കരനാരായണൻ നമ്പൂതിരിയാണ് കരൾമാറ്റൽ ശസ്ത്രക്രിയക്ക് ചികിത്സാസഹായം തേടുന്നത്.

എറണാകുളം അമൃത ആശുപത്രിയിൽ കരൾ മാറ്റിവെക്കാനുള്ള നടപടി പൂർത്തിയായിവരികയാണ്. ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബം സാമ്പത്തികമായി ഏറെ കഷ്ടതയിലാണ്.

ചികിത്സയ്ക്കും അനുബന്ധചെലവുകൾക്കുമായി 35 ലക്ഷം രൂപയിൽ കൂടുതൽ തുക വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശങ്കരനാരായണൻ നമ്പൂതിരിയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിനായി നാട്ടുകാർ ചികിത്സാസഹായനിധി രൂപവത്കരിച്ചിട്ടുണ്ട്.

ചമ്രവട്ടത്തുകാരൻ കൂടിയായ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ചെയർമാനും തൃപ്രങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. കുമാരൻ കൺവീനറും ക്ഷേത്രം പാരമ്പര്യട്രസ്റ്റി പ്രതിനിധി കെ.ആർ. രാമനുണ്ണി നമ്പൂതിരി ട്രഷററുമായാണ് നാട്ടുകാരുടെ ചികിത്സാസഹായ കമ്മിറ്റി പ്രവർത്തിക്കുന്നത്.

കേരള ഗ്രാമീൺ ബാങ്ക് ചമ്രവട്ടം ശാഖയിലാണ് സംയുക്ത അക്കൗണ്ട് ആരംഭിച്ചിട്ടുള്ളത്.

Alc No.4014710 1057467

IFSC: KLGB 0040147

ഫോൺ:974579-4167