suja isroതാനൂർ: ഐ.എസ്.ആർ.ഒയുടെ യുവശാസ്ത്രജ്ഞ പുരസ്കാരം താനൂർ സ്വദേശി സുജയ്ക്ക് ലഭിച്ചു. പഴയവളപ്പിൽ പരമേശ്വരന്റെയും സുമതിയുടെയും മകളാണ്. ഇന്ത്യൻ ബഹിരാകാശരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ളതാണ് ’യങ് സയന്റിസ്റ്റ്‌സ് മെറിറ്റ് അവാർഡ്’. ചന്ദ്രയാൻ 2, ആസ്ട്രോസാറ്റ്, റിസാറ്റ്, മൈക്രോസാറ്റ്, കാർട്ടോസാറ്റ്, ജിയോസാറ്റ് തുടങ്ങി ഐ.എസ്.ആർ.ഒ. നടത്തിയ സുപ്രധാന ദൗത്യങ്ങളിൽ സുജ പങ്കുവഹിച്ചിട്ടുണ്ട്.

ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒയിൽ റഡാർ ഇമേജിങ് സാറ്റലൈറ്റ് റിസാറ്റ് 2 ബിയുടെ ഡെപ്യൂട്ടി പ്രോജക്ട്‌ ഡയറക്ടറായി ജോലിചെയ്തുവരികയാണ്. ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനായ അമിതാഭ് ഭട്ടാചാര്യയാണ് ഭർത്താവ്. മക്കൾ: ഇഷാൻ, ആരുഷ്.