എരമംഗലം: പൊതുവിഭാഗത്തിൽനിന്ന്‌ റേഷൻ കാർഡ് മുൻഗണനപ്പട്ടികയിൽ ഉൾപ്പെടാത്തതിനെത്തുടർന്ന് യുവാവിന്റെ ആത്മഹത്യാഭീഷണി. വെളിയങ്കോട് പഞ്ചായത്തിലെ മുളമുക്ക് സ്വദേശി അബ്ദുൽജലീലാണ് ചൊവ്വാഴ്ച ഉച്ചയോടെ വെളിയങ്കോട് പഞ്ചായത്ത് ബോർഡ് യോഗം നടക്കുന്ന ഹാളിലെത്തി ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്.

പഞ്ചായത്ത് പ്രസിഡൻറ് സുഹറ കടയിൽ സംസാരിക്കുന്നതിനിടെയാണ് ആത്മഹത്യാശ്രമം. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.കെ. ഇബ്രാഹിം, അംഗങ്ങളായ നവാസ് നാക്കോല, ബാബു വഴങ്ങിൽ എന്നിവർ ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു.

പഞ്ചായത്ത് ഓഫീസിലെത്തി ജലീലിനെ പെരുമ്പടപ്പ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

Content Highlights: Suicide Attempt for Rationcard Priority List