തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനകേന്ദ്രം പരിഗണനയിലാണെന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ്ബഷീർ പറഞ്ഞു. സുവോളജി പഠനവകുപ്പിലെ പൂർവവിദ്യാർഥിയും സിവിൽസർവീസ് പരീക്ഷയിലെ മികച്ച വിജയിയുമായ ശ്രീധന്യ സുരേഷിന് കാമ്പസിൽ നൽകിയ അനുമോദനയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സുവോളജി അസോസിയേഷനാണ് പരിപാടി നടത്തിയത്. പ്രോ വൈസ് ചാൻസലർ ഡോ. പി. മോഹൻ അധ്യക്ഷനായി. സുവോളജി പഠനവകുപ്പ് മേധാവി ഡോ. ഇ. പുഷ്പലത, ഡോ. ഗോകുൽദാസ്, ഡോ. നാസർ, ഡോ. കണ്ണൻ, ഡോ. സി.ഡി. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.